LATEST NEWS

വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാള്‍ ചികിത്സയില്‍ കഴിയുന്നതിനി‌ടെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

നാലു വയസുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്‍റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്‍റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. ഗ്രാമത്തിലെ ഒരു തയ്യല്‍ക്കടയില്‍ തന്‍റെ മൂത്ത സഹോദരനെ സഹായിച്ചുകൊണ്ട് അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ഒരു കയർ ഫാക്ടറിയില്‍ കയറുകള്‍ നിർമ്മിക്കുന്നതിനായി കയർ മെഷ് ചെയ്യുന്ന ജോലി അദ്ദേഹം ഏറ്റെടുത്തു.

1967-ല്‍ ഇ.എം.എസ് സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 1970-ല്‍ ആലപ്പുഴയില്‍ നടന്ന പ്രഖ്യാപനത്തോടെ കേരളത്തിലെ ഭൂസമരങ്ങളില്‍ അച്യുതാനന്ദൻ മുൻപന്തിയിലായിരുന്നു. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി 1940-ല്‍ ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത്.

1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളിയായിരുന്നു. അതിന്റെ പേരില്‍ ജയില്‍വാസവും പോലീസ് മര്‍ദ്ദനവും അനുഭവിക്കേണ്ടി വന്നു. 1964ല്‍ സി.പി.എമ്മിന്റെ പിറവിയിലേക്ക് നയിച്ച സി.പി.ഐയിലെ ഇറങ്ങിപ്പോക്കിലും വി.എസിന്റെ സാന്നിധ്യമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്റര്‍, നിയമസഭാംഗം, പ്രതിപക്ഷ നേതാവ് എന്നീ ചുമതലകള്‍ വഹിച്ചു. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന പദവി നല്‍കി. പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെക്കാലമായി സന്ദര്‍ശകരെ അനുവദിക്കാറില്ലായിരുന്നു.

SUMMARY: V.S. Achuthanandan passes away

NEWS BUREAU

Recent Posts

ബെറ്റിങ് ആപ്പ് കേസ്; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുബതി എന്നിവർക്ക് ഇ.ഡി സമൻസ്

ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു…

5 hours ago

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​​ഗ്ദീപ് ധൻകർ രാജിവെച്ചു. ആരോ​ഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി. അനുച്ഛേദം…

6 hours ago

ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്കൂളിന് മുകളിൽ തകർന്നു വീണു, 19 മരണം

ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ്…

6 hours ago

വി.എസിന്റെ നിര്യാണം: നാളെ ബാങ്കുകൾക്കും അവധി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്,​ അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത്…

6 hours ago

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ…

7 hours ago

പുതിയ മെട്രോ ഫീഡർ സർവീസുമായി ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…

7 hours ago