KARNATAKA

വാൽമീകി കോർപറേഷൻ അഴിമതി; കര്‍ണാടക മുന്‍ മന്ത്രി ബി. നാഗേന്ദ്രയുടെ സഹായികളുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയുടെ രണ്ട് സഹായികള്‍ ഉള്‍പ്പെടെ വിവിധ പ്രതികളുടെ അഞ്ച് കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം കണ്ടുകെട്ടി.നെക്കെന്തി നാഗരാജ്, ചന്ദ്ര മോഹൻ, ഗോളപ്പള്ളി കിഷോർ റെഡ്ഡി, എടകേരി സത്യനാരായണ എന്നിവരുടെ 4.45 കോടി രൂപയുടെ ഭൂമിയും ഫ്ലാറ്റുകളും 50 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉൾപ്പെടുന്നു.

കഴിഞ്ഞവർഷം മേയിൽ കോർപ്പറേഷൻ സൂപ്രണ്ട് പി. ചന്ദ്രശേഖരൻ ജീവനൊടുക്കിയതിനെത്തുടർന്നാണ് അഴിമതി പുറത്തുവന്നത്. അനധികൃതമായി 80 കോടിയിലേറെ രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്ന് ഇയാളുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. കോർപ്പറേഷന്റെ വകമാറ്റിയ പണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബല്ലാരി മണ്ഡലത്തിലെ വോട്ടർമാർക്ക് നൽകാൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. ചന്ദ്രശേഖരന്റെ ആത്മഹത്യാകുറിപ്പ് പുറത്തായതിനെത്തുടർന്ന് കർണാടക പോലീസും പിന്നീട് സിബിഐയും രജിസ്റ്റർചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കലിന് ഇഡിയും കേസെടുക്കുകയായിരുന്നു.
SUMMARY: Valmiki Corporation scam; ED attaches properties of former Karnataka minister B. Nagendra’s aides

NEWS DESK

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം നടി ഉർവശിക്ക്

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

1 hour ago

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…

1 hour ago

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…

2 hours ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

2 hours ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

2 hours ago

വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…

3 hours ago