ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കോർപ്പറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി ശിവമോഗയിലെ രണ്ടാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയിൽ 300 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആരോപണവിധേയനായ മുൻ മന്ത്രി ബി. നാഗേന്ദ്രയുടെ പേര് പരാമർശിക്കാതെയാണ് ഇത്തവണയും കുറ്റപത്രം സമർപ്പിച്ചത്. ഈ മാസം ആദ്യം സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലും നാഗേന്ദ്രയെ ഒഴിവാക്കിയിരുന്നു.
കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർ ജെ.ജി. പദ്മനാഭ, മുൻ അക്കൗണ്ട്‌സ് ഓഫീസർ ജി. പരശുരാമ എന്നിവരുടെ പേരിൽ ആത്മഹത്യാപ്രേരണയുൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം. ഫണ്ട് തിരിമറി ആരോപണത്തെത്തുടർന്ന് രാജിവെച്ച ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിൽ മന്ത്രിക്കെതിരേ പരാമർശമുണ്ടായിരുന്നു. മെയ് 26 ന് ശിവമോഗയിലെ വീട്ടിലാണ് ചന്ദ്രശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോർപ്പറേഷന്റെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാഗേന്ദ്രയെ ഇ.ഡി. അറസ്റ്റുചെയ്തിരുന്നു. കോർപ്പറേഷന്റെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡ് ബാങ്കിലെ അക്കൗണ്ടിൽനിന്ന് 89.62 കോടി രൂപ ഹൈദരാബാദിലെ ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള 18 അക്കൗണ്ടുകളിലേക്ക് വകമാറ്റി തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 12 പേർക്കെതിരേയായിരുന്നു ആദ്യ കുറ്റപത്രം. ആകെ എട്ടുകേസുകളാണ് അന്വേഷിക്കുന്നത്.
<BR>
TAGS : VALMIKI SCAM
SUMMARY : Valmiki ST. Reversal of Development Corporation Fund; Ex-minister Nagendra was exempted from the second charge sheet
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…