വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാല്‍ എത്തി. ഉടൻ തന്നെ ദുരന്തഭൂമി സന്ദര്‍ശിക്കും. ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ മോഹൻലാല്‍ ആ ഔദ്യോഗിക വേഷം ധരിച്ചാണ് മേപ്പാടി ക്യാമ്പിലെത്തിയത്. ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്.
11 മണിയോടെ മാധ്യമങ്ങളെ കാണാമെന്നാണ് മോഹന്‍ലാല്‍ നേരത്തേ വ്യക്തമാക്കിയത്. ടെറിടോറിയല്‍ ആര്‍മിയില്‍ ലഫ്‌നന്റ് കേണലായ മോഹന്‍ലാല്‍ യുണിഫോമില്‍ സൈനിക അകമ്പടിയോടെ സൈനിക വാഹനത്തിലാണ് ദുരന്തഭൂമിയില്‍ എത്തിയത്. ദുരന്തഭൂമിയില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും അഞ്ചാം ദിവസവും തെരച്ചിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്.
ദുരന്തഭൂമിയില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് താരം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. നേരത്തേ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
TAGS : MOHANLAL | WAYANAD LANDSLIDE
SUMMARY : Mohanlal came to Wayanad to bring relief to the victims
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…