ആശാ സമരവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കിവിട്ട് വി ഡി സതീശന്‍

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ രാപകല്‍ സമരത്തിന്റെ സമാപന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച്‌ പ്രതിപക്ഷ നേതാവ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പോയാലേ വരൂ എന്ന് നേതാവ് നിലപാടെടുത്തതോടെ രാഹുല്‍ വേദി വിട്ടു. വി.ഡി സതീശൻ പോയ ശേഷം രാഹുല്‍ സമരവേദയില്‍ വീണ്ടുമെത്തുകയും ചെയ്തു.

രാപകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വി.ഡി സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു.

തന്നെ സംബന്ധിച്ച്‌ ആശാവർക്കർമാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവർക്കർമാർക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുല്‍ പറഞ്ഞത്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാർക്ക് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ഈ പ്രതികരണത്തിന് ശേഷം രാഹുല്‍ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ ആശമാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് വി ഡി സതീശൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ച കിട്ടിയാണ് ആശമാർ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതില്‍ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

SUMMARY: VD Satheesan drops Rahul Mangkootatil at Asha protest stage

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസറഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍...

അര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ- ബെമയും കേരള സമാജം ചാരിറ്റബിൾ...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന...

രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ഫോറോന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ...

വിദ്വേഷ പരാമര്‍ശം; ടി.ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാർ...

മുല്ലപ്പെരിയാര്‍ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും...

‘ഞാൻ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ...

Related Articles

Popular Categories