പാലക്കാട്: കോണ്‍ഗ്രസിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച് വി ഡി സതീശന്‍. ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ അന്‍വറിനോട് പറഞ്ഞിരുന്നു. ഇനി പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും യുഡിഎഫ് നടത്തില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
എല്‍ഡിഎഫില്‍നിന്നും പുറത്തേക്ക് വരുമ്പോള്‍ അന്‍വര്‍ നിരത്തിയ കാരണങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെങ്കില്‍ അദ്ദേഹം യുഡിഎഫുമായി സഹകരിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവും ഇല്ല. അന്‍വറിന് സൗകര്യം ഉണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ മതി. മത്സരിച്ചാല്‍ തങ്ങള്‍ക്ക് ഒരു വിരോധവുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ഒരു ഉപാധിയും അംഗീകരിക്കില്ല. രമ്യ ഹരിദാസിനെ പിന്‍വലിക്കാന്‍ പോകുന്നില്ല. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് അന്‍വര്‍ പിന്തുണ നല്‍കിയില്ലെങ്കില്‍ വിഷമമാകുമെന്നും വി ഡി സതീശന്‍ പി വി അന്‍വറിനെ പരിഹസിച്ചു. യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ഥികളുടെയും വിജയ സാധ്യതയെ ഡിഎംകെയുടെ സ്ഥാനാര്‍ഥികള്‍ ബാധിക്കില്ല. പാലക്കാട് 10,000ലധികം വോട്ടുകള്‍ക്ക് രാഹുല്‍ ജയിക്കും. അന്‍വറാണ് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ പിന്തുണച്ചാല്‍ ഭാവി പരിപാടികള്‍ ആലോചിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
<BR>
TAGS : PV ANVAR MLA | VD SATHEESAN
SUMMARY : VD Satheesan replied to Anwar statement
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…