ബെംഗളൂരു: ബെംഗളൂരുവില്‍ ആയുർവേദ ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻറർ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ നഗരത്തിലെ മികച്ച ആരോഗ്യകേന്ദ്രങ്ങളില്‍ ഒന്നായി മാറാന്‍ വേദക്ഷേത്ര സാധിച്ചിട്ടുണ്ട്.
വിട്ടുമാറാത്ത പല രോഗങ്ങൾക്കും ഫലപ്രദമായ ആയുർവേദ–കളരി മർമ്മ ചികിത്സകൾക്കും ത്വക്ക് രോഗങ്ങളായ സോറിയാസിസ്, എക്സിമ തുടങ്ങിയവ മുതൽ, സ്പോണ്ടിലോസിസ്, സയാറ്റിക്ക പോലുള്ള ഓർത്തോപീഡിക് പ്രശ്നങ്ങളും സ്ത്രീകളിലെ പിസിഒഡി, മെനോപോസ് ഉൾപ്പെടെയുള്ള ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾക്കും വേദക്ഷേത്രയിൽ ചികിത്സ ലഭ്യമാന്. ആയുർവേദത്തിന്റെ ശാസ്ത്രീയ പാരമ്പര്യവും ആധുനിക ചികിത്സാസൗകര്യങ്ങളും ഉപയോഗപ്പെടുത്തി രോഗമുക്തി ഉറപ്പുനൽകുന്ന കാര്യക്ഷമമായ ചികിത്സാ ഘടനയിലാണ് വേദക്ഷേത്ര പ്രവർത്തിക്കുന്നത് എന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ബെല്ലന്ദൂർ ബ്രാഞ്ചിൽ ഡോ. ആദർശിന്റെ നേതൃത്വത്തിലും മഡിവാള ബ്രാഞ്ചിൽ ഡോ. അഞ്ജലി പിള്ളയുടെ നേതൃത്വത്തിലും പഞ്ചകർമ്മ ചികിത്സകളും കളരി മർമ്മ ചികിത്സകളും അടക്കമുള്ള മുഴുവൻ ആയുർവേദ ചികിത്സകളും ലഭ്യമാണ്.
വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ–നവംബർ മാസങ്ങളിൽ ഇരു ബ്രാഞ്ചുകളിലുമുള്ള ചികിത്സാ പാക്കേജുകൾക്ക് 20% വരെ പ്രത്യേക ഓഫർ ലഭ്യമാണെന്ന് വേദക്ഷേത്രയുടെ മാനേജിംഗ് ഡയറക്ടർ ജോമിറ്റ് ജോസ് അറിയിച്ചു.
SUMMARY: Vedakshetra Kerala Ayurvedic Treatment Center Anniversary
ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച്…
മലപ്പുറം:എടപ്പാളില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. …
ബെംഗളൂരു: മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി…
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ്…
ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സയച്ചത് എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്.…