LATEST NEWS

ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് വേടൻ

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച്‌ അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കി കാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടൻ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതില്‍ തനിക്ക് യാതൊരുവിധ സംശയവുമില്ല. അക്കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടൻ വ്യക്തമാക്കി. ഗവേഷക വിദ്യാർഥി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.

SUMMARY: Vedan says there is a conspiracy behind the sexual allegations

NEWS BUREAU

Recent Posts

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…

16 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പത്തുവയസുകാരി ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…

57 minutes ago

ഫെയ്മയുടെ ആഭിമുഖ്യത്തിൽ നാടകം ‘അന്തിത്തോറ്റം’ ബെംഗളൂരുവിൽ അരങ്ങേറുന്നു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…

1 hour ago

ടേക്ക് ഓഫിനിടെ ചക്രം ഊരി തെറിച്ചു: മുംബൈ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മുംബൈ: പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ്…

2 hours ago

മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണ റണാവത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. 2021ലെ കർഷക സമരത്തില്‍ പങ്കെടുത്ത…

3 hours ago

ഡല്‍ഹി ഹൈക്കോടതിക്ക്‌ ബോംബ് ഭീഷണി

ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ബോംബ്…

4 hours ago