Categories: KERALATOP NEWS

സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം, സ്ഥിരവിലാസം തടസ്സമല്ല; ചട്ടം മാറ്റിയെഴുതാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന ഉടമയുടെ മേല്‍വിലാസ പരിധിയില്‍പെട്ട ആര്‍.ടി ഓഫീസില്‍ മാത്രം രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന ചട്ടത്തിന് അവസാനമാകുന്നു. സംസ്ഥാനത്തെ ഏത് ആര്‍.ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ മാറ്റം വരുത്തിയേക്കും. ആറ്റിങ്ങലില്‍ വാഹന രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ട വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിന് കളമൊരുങ്ങിയത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെയായതിനാല്‍ എവിടെ നിന്നു വാങ്ങുന്ന വാഹനവും വാഹന ഉടമയുടെ മേല്‍വിലാസ പരിധിയിലുളള ഓഫീസില്‍ രജിസ്ട്രര്‍ ചെയ്യാനുള്ള അനുമതി നിലവിലുണ്ട്. എന്നാല്‍ ഉടമക്ക് സൗകര്യപൂര്‍വ്വം മറ്റൊരു ഓഫീസ് തിരഞ്ഞെടുക്കാനാവില്ല. ഉടമയുടെ സൗകര്യാര്‍ത്ഥം ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഭേദഗതിയിലൂടെ നല്‍കാന്‍ ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് മാറി താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യും പുതിയ സൗകര്യം.

സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.
<br>
TAGS :  MVD-KERALA
SUMMARY :  Vehicle can be registered anywhere in the state. Permanent address is not a barrier, the Department of Motor Vehicles to rewrite the rules

Savre Digital

Recent Posts

‘മാപ്പിടുമ്പോള്‍ ഓണാവട്ടെ ഓഡിയോ’; നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

കൊച്ചി: നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍,…

7 hours ago

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പോലീസ് പിടികൂടി; നവജാത ശിശുവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ആശുപത്രികളില്‍ നിന്നും നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ബെല്ലാരി പോലീസ് പിടികൂടി. ഷമീമ, ഭർത്താവ് ഇസ്മായിൽ, ഇവരുടെ സഹായി…

8 hours ago

14കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിൻ പാലക്കാട് ടൗൺ…

9 hours ago

ഛത്തീസ്‌ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം; ബജ്റംഗ്‌ദൾ പ്രവർത്തകർ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു

റായ്പൂർ: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ്…

9 hours ago

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഇല്ല

അസമിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഗുവാഹത്തിയിൽ…

9 hours ago

പ്രൊഡക്ഷൻ കമ്പനി ലോഞ്ച് ചെയ്ത് നടൻ ബേസില്‍ ജോസഫ്

കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. 'ബേസില്‍ ജോസഫ് എന്റർടൈൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്.…

10 hours ago