ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനത്തിന് തീപിടിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ പിക്കപ്പ് വാഹനത്തിന് തീപിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിനിടെയാണ് സംഭാവമുണ്ടായത്. ഇതോടെ ഫ്ലൈഓവറിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുന്ന റൂട്ടിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ നിരവധി യാത്രക്കാർ ഫ്ലൈഓവറിൽ കുടുങ്ങി.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രാഫിക് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയപ്പോഴേക്കും പിക്കപ്പ് പൂർണമായും കത്തിനശിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ഫയർ ഫോഴ്സ് തീയണച്ചത്. പിന്നീട് പോലീസ് റോഡിൽ നിന്ന് വാഹനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തുടർന്ന് വാഹനഗതാഗതം ഫ്ലൈഓവറിൽ പുനസ്ഥാപിച്ചു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.

TAGS: BENGALURU | VEHICLE CATCHES FIRE
SUMMARY: Electronics City flyover sees vehicle blaze

 

Savre Digital

Recent Posts

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

10 minutes ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

17 minutes ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

45 minutes ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

56 minutes ago

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

2 hours ago

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…

3 hours ago