തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻറ മാതാവ് ഷെമിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തുള്ള അഗതി മന്ദിരത്തിലേക്കാണ് ഷെമിയെ മാറ്റിയത്. അഫാൻറ ആക്രമണത്തില്‍ തലയ്ക്കുള്‍പ്പടെ ഗുരുതര പരുക്കേറ്റ ഷെമി ദീർഘനാളായി ചികിത്സയിലായിരുന്നു.
അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ഭർത്താവും ബന്ധുക്കളുമാണ് അറിയിച്ചത്. അതേസയം, അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. വെഞ്ഞാറമൂട് പോലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങുക. വെള്ളിയാഴ്ച വെഞ്ഞാറമൂട് പോലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
അനുജൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂർ പോലീസ് അന്വേഷിക്കുന്ന കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കിയിരുന്നു.
TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre; Afan’s mother Shemi shifted to orphanage
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…