തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം.
ഇന്നർ റിങ്ങ് റോഡില്‍ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദ്ദേശിച്ചു. ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ജൂലൈ 6 ഞായറാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തും. ജൂലൈ 7 ന്, ഉപരാഷ്ട്രപതി ഭാര്യ സുദേഷ് ധൻഖറിനൊപ്പം തൃശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തും.
ക്ഷേത്ര സന്ദർശനത്തിന് ശേഷം, രാജ്യസഭാ ചെയർമാൻ കൂടിയായ ധൻഖർ കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാർഥികളുമായും ഫാക്കല്‍റ്റിയുമായും സംവദിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ കണക്കിലെടുത്താണ് ഗുരുവായൂരമ്പലത്തിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം.
SUMMARY: Vice President’s visit: Restrictions on visits to Guruvayur on Monday
ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…
ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ…