KARNATAKA

നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. എം.ഇ. ഫഹദ് (31), എം.എച്ച്. ബഷീൽ (29), സമീർ (31),റിയാസ് എന്നിവരാണ് പിടിയിലായത്. മടിക്കേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരാണ് നാലുപേരും.

ബിജെപി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുത്തത്. പ്രധാനമന്ത്രി രാജ്യത്തെ റോഡ്, റെയിൽ സംവിധാനങ്ങൾ തകർത്തുവെന്നും, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കാൻ എൻആർസി ഉപയോഗിച്ചുവെന്നുമുള്ള അധിക്ഷേപകരവും  ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പ്രച്ചരിപ്പിച്ചെന്നാണ് പരാതി.
SUMMARY: Video circulating containing derogatory remarks against Narendra Modi. Four arrested

NEWS DESK

Recent Posts

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…

20 seconds ago

യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും; പ്രഖ്യാപനവുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം…

1 hour ago

സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ചു മരിച്ചു; അപകടം വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങുമ്പോൾ

പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…

1 hour ago

കുടകില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്; മലയാളിയായ പ്രതിക്ക് വധശിക്ഷ

ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ്…

2 hours ago

കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു

ബെംഗളൂരു: കർണാടക സർക്കാരിൻറെ അംഗീകാരം നേടിയ കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡിലെയും…

2 hours ago

ക്രിസ്മസ് അവധിയില്‍ മാറ്റം; കേരളത്തില്‍ ഇത്തവണ അവധി 12 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന്…

3 hours ago