തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മത്സ്യത്തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടർക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. വര്‍ക്കല വെട്ടൂര്‍ മത്സ്യഭവന്‍ ഓഫിസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ബേബന്‍ ജെ. ഫെര്‍ണാണ്ടസിനെ വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 1,58,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയുടേതാണ് വിധി. അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് 35,000 രൂപ വീതം മൂന്ന് ഗഡു ആയാണ് ഭവന നിര്‍മാണത്തിനുളള തുക നല്‍കിയിരുന്നത്.
ബേസ്‌മെൻ്റിന് 7,000 രൂപയും ലിൻ്റില്‍ കോണ്‍ക്രീറ്റിന് 18,000 രൂപയും അവസാന ഘട്ടത്തില്‍ 10,000 രൂപ എന്ന നിരക്കിലാണ് നല്‍കിയിരുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറില്‍ നിന്ന് അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ട് വാങ്ങിയ ശേഷം മത്സ്യഭവനിലെ രജിസ്‌റ്ററില്‍ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതാണ് രീതി. പ്രതിയായ ബേബന്‍ തൊഴിലാളികള്‍ക്കുളള ചെക്ക് വാങ്ങിയ ശേഷം അത് വിതരണം ചെയ്‌തിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
TAGS: KERALA | FUND MISUSE
SUMMARY: Former Fisheries sub inspector found guilty in fund misuse case
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…