ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബർ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടക്കും. വിജയ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഈ സമ്മേളനത്തില്‍വച്ച് പാർട്ടി നയത്തിന്റെയും ഭാരവാഹികളുടെയും പ്രഖ്യാപനവും ഉണ്ടാകും.
മണ്ണിന്റെ മകനായ തനിക്ക് തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും അനുഗ്രഹം ഉണ്ടാകണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അനുമതി കിട്ടാൻ വൈകിയതാണ് സമ്മേളനം നീണ്ടുപോകാൻ ഇടയാക്കിയത്. 21 ഉപാധികളോടെയാണ് വിജയ്‌യുടെ പാർട്ടിക്ക് സമ്മേളനം നടത്താൻ പോലീസ് അനുമതി നല്‍കിയിട്ടുള്ളത്.
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ വിജയ് നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.
വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. വിജയ്‌യുടെ അരങ്ങേറ്റ ചിത്രമായ വെട്രിയുടെ പേരാണ് തന്റെ പാർട്ടിയുടെ പേരായ ‘തമിഴക വെട്രി കഴകം’ ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴക വിജയ സംഘം എന്നാണ് ഇതിന്റെ അർഥം.
TAGS :
SUMMARY : Vijay announced the first meeting of Tamilaka Vetri Kazhakam
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…