ചെന്നൈ: കരൂർ ദുരന്തത്തില്‍ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തില്‍ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി തുടരും. ഉടന്‍ എല്ലാവരെയും കാണും. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് സൂചിപ്പിച്ചു.
നടക്കാന്‍ പാടില്ലാത്തത് നടന്നു. അനുവദിച്ച സ്ഥലത്തു നിന്നാണ് സംസാരിച്ചത്. ആളുകള്‍ വരുന്നത് തന്നോടുള്ള സ്‌നേഹം കാരണമാണ്. തന്നെ ലക്ഷ്യമിട്ടോളൂവെന്നും പ്രവർത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് കൂട്ടിച്ചേർത്തു. രാഷ്ട്രീയം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ടിവികെ നേതാക്കളെ കോടതി കരൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തങ്ങള്‍ പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാല്‍ വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പോലീസ് നല്‍കിയ 11 നിർദേശങ്ങള്‍ ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
SUMMARY:Vijay hints at conspiracy in Karur tragedy
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…