ചെന്നൈ: ഗവർണറെ കണ്ട് മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി ട്രഷറർ വെങ്കിട്ടരാമനൊപ്പം രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണർ ആർ എൻ രവിയെ കണ്ടത്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിന് ഇടപെടണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനമാണ് വിജയ് ഗവർണർക്ക് നല്‍കിയത്.
മഴക്കെടുതിയിലും ഫെങ്കല്‍ ചുഴലിക്കാറ്റിലും സംസ്ഥാനത്തുടനീളമുണ്ടായ നാശനഷ്ടത്തില്‍ ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു.
അതിനിടെ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് കത്തിലൂടെ വിദ്യാർഥിനിയോട് പറഞ്ഞു.
TAGS : ACTOR VIJAY
SUMMARY : Vijay met the Governor and submitted a petition
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…