ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചോദ്യം ചെയ്യല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മാറ്റി ചെന്നൈയിലാക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാം വട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിജയ് സാവകാശം തേടിയത്.
തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുകള്‍ കാരണമാണ് നിശ്ചിയിക്കപ്പെട്ട തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ കഴിയാത്തതെന്നാണ് വിജയ് സിബിഐയെ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി, എഐഎഡിഎംകെ പാർട്ടികള്‍ വിജയ്‌യെ എൻഡിഎ സഖ്യത്തിലേക്ക് ചേരാൻ കടുത്ത സമ്മർദം ചെലുത്തുന്നതിനിടെയാണ് സിബിഐയുടെ സമൻസ്.
കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപിയും വിജയ്‌യുമായി ചർച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം നീക്കങ്ങളോട് പ്രതികരികാതെ ഒഴിഞ്ഞു മാറുകയാണ് വിജയ്. സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
SUMMARY: Vijay seeks 15 days’ time to appear for CBI questioning
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ.പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍…
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ്…
സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ…