LATEST NEWS

വിജില്‍ തിരോധാന കേസ്; രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായത്. രഞ്ജിത്തിനെ ആന്ധ്രാപ്രദേശില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായി.

വിജില്‍ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഏഴാം ദിവസത്തെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍. തെരച്ചിലില്‍ അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി.

വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂവും തൊട്ടുമുമ്പത്തെ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് നിര്‍ണായക കണ്ടെത്തല്‍. കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന രണ്ട് പ്രതികളുടെയും സാന്നിധ്യത്തിലാണ് പോലീസ് തെരച്ചില്‍ നടക്കുന്നത്.

2019 മാര്‍ച്ച്‌ 24 നാണ് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് വര്‍ഷത്തിന് ശേഷം വിജിലിന്റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ നടത്തുന്നത്.

SUMMARY: Vijil disappearance case; Second accused arrested in Andhra

NEWS BUREAU

Recent Posts

സൈബര്‍ ആക്രമണം; രാഹുല്‍ ഈശ്വര്‍, ഷാജൻ സ്കറിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയുമായി റിനി ആൻ ജോര്‍ജ്

കൊച്ചി: നടി  റിനി ആൻ ജോർജിന് നേരെ സൈബർ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലെ…

6 minutes ago

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 21ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ…

22 minutes ago

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.…

1 hour ago

നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തില്‍ കേസ് അവസാനിപ്പിക്കാൻ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…

3 hours ago

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ക്ക് കൂടി രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…

4 hours ago

നേരിയ ആശ്വാസം; സ്വര്‍ണവില താഴ്ന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ദിവസങ്ങളോളം നീണ്ടുനിന്ന കുതിപ്പിനിടെ ഇതാദ്യമായാണ് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ സർവകാല…

5 hours ago