പാരീസ്: ഒളിമ്പിക്സ് മത്സരാവേശങ്ങള്‍ക്കിടെ ഇന്ത്യൻ കായികപ്രേമികളെ കനത്ത ദുഖത്തിലാഴ്ത്തിയ വാർത്ത. ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാരപരിശോധനയിൽ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. ഇതോടെവിനേഷ് ഫോഗട്ടിന് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായി. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത ഫോഗട്ടിനെ ഒളിംപിക് അസ്സോസിയേഷന്‍ അയോഗ്യയാക്കി. ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്‌സ് നിയമങ്ങള്‍ അനുസരിച്ച് താരത്തിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കെയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്.
ഗുസ്‌തിയിൽ കിലോഗ്രാം അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളിലാണ് മത്സരം. നേരത്തേ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനയ് ഫോഗട്ട് ഇത്തവണ 50 കിലോ വിഭാഗത്തിലേക്ക് മാറുകയായിരുന്നു. ഇതിനായി അവർ ഭാരം കുറച്ചു. മത്സരത്തിൻ്റെ ആദ്യദിനമായ ഇന്നലെ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും വിജയിച്ചാണ് വിനയ് ഫോഗട്ട് ഫൈനലിലെത്തിയത്. ഇന്നലെ ഭാരം എടുത്തതിൽ വിനയ് ഫോഗട്ട് 50 കിലോ ആയിരുന്നു. എന്നാൽ ഗുസ്‌തിയുടെ നിയമമനുസരിച്ച് ഇന്നും ഭാരം കണക്കാക്കണം. ഇതാണ് തിരിച്ചടിയായത്. വെറും 100 ഗ്രാം കൂടിയതാണ് ഇന്ത്യക്ക് മെഡൽ നഷ്‌ടപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. തൽഫലമായി, വിനേഷിന് വെള്ളി മെഡൽ പോലും ലഭിക്കില്ല, കൂടാതെ 50 കിലോഗ്രാം ഇനത്തിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും മാത്രമേ ഉണ്ടാകുകയുള്ളു.
അതേസമയം നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ രംഗത്തെത്തി. താരത്തെ ഔദ്യോഗിക കുറിപ്പിലൂടെ വിവരം അറിയിച്ചു. നടപടിയില്‍ ഇനി പുനപരിശോധനയ്ക്ക് സാധ്യതയില്ല. പട്ടികയില്‍ അവസാന സ്ഥാനത്തായാണ് ഫോഗട്ടിനെ രേഖപ്പെടുത്തുക.
<BR>
TAGS : 2024 PARIS OLYMPICS | VINESH PHOGAT
SUMMARY : Vinesh Phogat disqualified from Paris Olympics; Failed the weight test
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…