LATEST NEWS

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു; ബിഗ് ബോസ് സ്റ്റുഡിയോ പൂട്ടാന്‍ ഉത്തരവ്

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിയില്‍ റിയാലിറ്റി ഷോ ബിഗ് ബോസ് കന്നഡയുടെ ഏറ്റവും പുതിയ സീസണ്‍ ചിത്രീകരിച്ച സ്റ്റുഡിയോ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പരിസരം ഗുരുതരമായ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേതാണ് (കെ.എസ്.പി.സിബി) നടപടി.

അമ്യൂസ്മെന്റ് പാര്‍ക്കായ വെല്‍സ് സ്റ്റുഡിയോസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനോട് (ജോളി വുഡ് സ്റ്റുഡിയോസ് ആന്റ് അഡ്വഞ്ചേഴ്സ്) പരിസരത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡ് നോട്ടീസ് നല്‍കി. രാമനഗര ജില്ല ഡെപ്യൂട്ടി കമ്മീഷണറോട് യൂണിറ്റ് പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ബെസ്‌കോം) മാനേജിംഗ് ഡയറക്ടറോട് വൈദ്യുതി വിതരണം വിച്ഛേദിക്കാനും നിര്‍ദ്ദേശിച്ചു.

നടൻ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ പതിപ്പ് വർഷങ്ങളായി ബിഡദിയിൽ പ്രത്യേകം നിർമിച്ച സെറ്റിലാണ് ചിത്രീകരിക്കന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെലിവിഷൻ പരിപാടികളിൽ ഒന്നാണിത്.
SUMMARY: Violation of environmental laws; Bigg Boss studio ordered to close

WEB DESK

Recent Posts

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ബസിന് മുകളിലേക്ക് പാറകളിടിഞ്ഞ് വീണു, 15 മരണം

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം. മണ്ണിടിച്ചിലിൽ മണ്ണും പാറകളും…

9 minutes ago

കല ബാംഗ്ലൂര്‍ ഓണോത്സവം 12ന്

ബെംഗളൂരു: കല ബാംഗ്ലൂരിന്റെ ഓണാഘോഷം 'ഓണോത്സവം 2025' ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ ചൊക്കസാന്ദ്ര മഹിമപ്പ…

44 minutes ago

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട; യാത്രാ തീയതി മാറ്റാം, പണം നഷ്ടപ്പെടില്ല, അടുത്ത ജനുവരി മുതൽ നടപ്പിലാകും

ന്യൂഡൽഹി: ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കി ഇന്ത്യന്‍ റെയില്‍വേ. ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ പണം നഷ്ടപ്പെടാതെ യാത്രാ…

2 hours ago

വീട്ടില്‍ വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ കോളേജ് അധ്യാപകനെതിരെ കേസ്

ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബെംഗളൂരുവിലെ സ്വകാര്യ…

2 hours ago

ഇനി യുപിഐ പണമടിപാടിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും

ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം.…

2 hours ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 'ഓണാരവം-2025' ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി - ദുബാസിപാളയയിലുള്ള ഡി.എസ്.എ…

3 hours ago