കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ മൂന്നംഗസംഘം പിടിയില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വിവിക്ഷിത് ,ഇയാളുടെ ഭാര്യ കോട്ടപ്പടി സ്വദേശിനി ഡെന്ന ,കണ്ണൂര്‍ മമ്പറം സ്വദേശി റിജുന് എന്നിവരാണ് അറസ്റ്റിലായത്.പോളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ എന്നിവിടങ്ങളിലേക്ക് വര്‍ക്ക് വിസയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പു നടത്തിയിരുന്നത്.
വിസിറ്റിങ് വിസ നല്‍കിയും പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ന്യൂസീലന്‍ഡിലേക്ക് വിസിറ്റിങ് വിസ നല്കി വിദേശത്തെത്തുമ്പോള്‍ വര്‍ക്ക് വിസയാക്കി മാറ്റിത്തരാമെന്നും പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും 14 ലക്ഷം രൂപ ഇവര്‍ തട്ടിയിരുന്നു.ഇത് കൂടാതെ അര്‍മേനിയയിലേക്കെന്ന പേരില്‍ അഞ്ചുലക്ഷം രൂപ കൊച്ചി സ്വദേശിയില്‍ നിന്നും തട്ടിയിരുന്നു. പറ്റിക്കപ്പെട്ട ഇരുവരും നല്കിയ പരാതിയിലാണ് നിലവില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.നൂറോളം പേര്‍ക്ക് പണം നഷ്ടമായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
ഒളിവില്‍പോയ പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ചക്കരപ്പറമ്പില്‍ ഡ്രീമര്‍ പാഷനേറ്റ്, ഫ്ളൈയിങ് ഫ്യൂച്ചര്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തിവരുന്നവരാണ് പ്രതികള്‍. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ്…
ബെംഗളുരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ആക്രമണത്തിൽ തോട്ടംതൊഴിലാളി മരിച്ചു. രണ്ടു പേര് രക്ഷപ്പെട്ടു. മേക്കരി ഹൊസക്കരി ഗ്രാമത്തിലെ തോട്ടം തൊഴിലാളി…
ബെംഗളുരു: വിദ്യാരണ്യപുര കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിക്കുന്നു. നവംബര്‍ 16ന് വൈകിട്ട് 3 മണിക്കാണ് പരിപാടി. ഫോൺ:…
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…