ബെംഗളൂരു: വിഷു -ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് സമ്മര്‍ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഏപ്രിൽ നാല് മുതൽ ജൂൺ ഒന്നു വരെ ബെംഗളൂരുവിൽ നിന്നും എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്തുനിന്നും എല്ലാ ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുക.
▪️ 06555-ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനൽ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ
സര്‍വീസ് തീയതികള്‍ : ഏപ്രിൽ 4, 11, 18, 25, മെയ് 2, 9, 16, 23, 30 എന്നീ ദിവസങ്ങളിൽ രാത്രി 10ന് ബൈയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെടും. പിറ്റേദിവസം പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരും.
▪️06556-തിരുവനന്തപുരം നോർത്ത്- ബൈയ്യപ്പനഹള്ളി എസ്എംവിടി ടെർമിനൽ
സർവീസ് തീയതികൾ ഏപ്രിൽ 6, 13, 20, 27, മെയ് 4, 11, 18, 25, ജൂൺ 1.
തിരുവനന്തപുരം നോർത്തിൽ നിന്നും ഉച്ചക്ക് 2 15ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7 30ന് ബൈയ്യപ്പനഹള്ളിയിലേക്ക് എത്തും
ഇരുവശത്തേക്കുമുള്ള സ്റ്റോപ്പുകൾ: ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല.
<br>
TAGS : SPECIAL TRAIN
SUMMARY : Vishu- Easter celebration; Special train from Bengaluru to Kerala
ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ്.പി.…
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട്…