ബെംഗളൂരു: കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി ഹോർട്ടിക്കൾച്ചർ വകുപ്പ്. പാർക്കിലെ പരിസ്ഥിതി മലിനീകരണം തടയുന്നതിനായാണ് നടപടി. സൈക്കിളുകൾ, കാറുകൾ, ആംബുലൻസുകൾ എന്നിവ മാത്രമേ പാർക്കിനുള്ളിൽ അനുവദിക്കുള്ളു. ഇത്തരത്തിലൊരു നിയമം ഉണ്ടെങ്കിലും, പലരും ഇപ്പോഴും ഓട്ടോകൾ, ലോറികൾ, ബസുകൾ എന്നിവ പാർക്ക് റോഡിലൂടെ കൊണ്ടുവരുന്നുണ്ട്. സന്ദർശകർക്ക് നിയമങ്ങൾ മനസിലാക്കുന്നതിനായി പാർക്കിന്റെ എല്ലാ ഗേറ്റുകളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
നിയമങ്ങൾ പാലിക്കാത്തവർക്ക് ഹോർട്ടികൾച്ചർ വകുപ്പ് 500 രൂപ പിഴ ചുമത്തും. കൂടാതെ, പ്ലാസ്റ്റിക് ബാഗുകൾ, വെള്ളക്കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിഞ്ഞ് പാർക്കിന്റെ അലങ്കോലമാക്കുന്ന സന്ദർശകർക്കും പിഴ ചുമത്തുന്നുണ്ട്. പാർക്കിന്റെ ശുചിത്വം നിലനിർത്തുന്നതിനായാണ് ഇതെന്ന ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുസുമ ജി. പറഞ്ഞു.
TAGS: CUBBON PARK
SUMMARY: Rs 500 fine for not following rules in Cubbon Park
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…