എയ്റോ ഇന്ത്യ; പ്രവേശന പാസിൽ ഉൾപെടുത്തിയ റൂട്ടിൽ യാത്ര ചെയ്യാൻ നിർദേശം

ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശിച്ച് ബെംഗളൂരു സിറ്റി പോലീസ്. തിങ്കളാഴ്ച യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യയ്ക്ക് തുടക്കമായത്. ഫെബ്രുവരി 14നാണ് പരിപാടിയുടെ സമാപനം. 13, 14 തിയതികളിലാണ് പൊതുജനങ്ങൾക്ക് പരിപാടിയിൽ പ്രവേശനമുള്ളത്. എയ്റോ ഷോ കാണാൻ നേരത്തെ പാസ് എടുത്ത  പൊതുജനങ്ങൾക്ക് പാസിനൊപ്പം തന്നെ പാർക്കിംഗ് പാസുകളും നൽകിയിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ പാർക്കിംഗ് പാസ് തങ്ങളുടെ വാഹനത്തിന്‍റെ ഗ്ലാസുകളിൽ പതിപ്പിച്ചിരിക്കണം. ഇത് കൂടാതെ, ടിക്കറ്റുകളിലും പാസുകളിലും ക്യൂആർ കോഡിൽ പറഞ്ഞിരിക്കുന്നതുപോലെ റൂട്ട് പാലിക്കേണ്ടതാണ്. റൂട്ട് മാറിയുള്ള സഞ്ചാരം അനുവദിക്കില്ല.

ഗേറ്റ് നമ്പർ 08 മുതൽ 11 വരെയുള്ള എയർ ഡിസ്‌പ്ലേ വ്യൂ ഏരിയയുടെ പാസുള്ളവർ കൊടിഗെഹള്ളി ജംഗ്ഷൻ മേൽപ്പാലത്തിനു താഴെയുള്ള സർവീസ് റോഡ് വഴി വേദിയിലേക്ക് പ്രവേശിക്കണം. ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപ്പാസ് ജംഗ്ഷൻ (ഇടത് തിരിവ്), ദൊഡ്ഡബല്ലാപുര മെയിൻ റോഡ്, നാഗേനഹള്ളി ഗേറ്റ് (വലത് തിരിവ്), ഗന്തിഗനഹള്ളി വഴിയാണ് സർവീസ് റോഡിലേക്ക് എത്തുന്നത്. മടക്കയാത്രയ്ക്കും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്.

ഡൊമസ്റ്റിക് ഏരിയയിലെ ഗേറ്റ് നമ്പർ 5ന്‍റെ പാർക്കിംഗ് പാസുള്ള സന്ദർശകർ എയർപോർട്ട് റോഡ് വഴി മുന്നോട്ട് വന്ന്, ഐഎഫ് ഹുനസെമാരനഹള്ളിയിലെ ഫ്ലൈ ഓവർ വഴി യു-ടേൺ എടുത്ത് സർവീസ് റോഡ് വഴി വേദിയിൽ എത്തണം. മടക്കയാത്രയ്ക്ക്, ഗേറ്റ് നമ്പർ 5 എ വഴി പുറത്തിറങ്ങി രെവ കോളേജ് ജംഗ്ഷൻ വഴി പോകാം.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് നിർദേശിച്ചു. യെലഹങ്ക റൂട്ട് ഒഴിവാക്കി പകരം ഹെന്നൂർ – ബാഗലൂർ വഴി ബദൽ റോഡ് ആണ് തിരഞ്ഞെടുക്കേണ്ടത്. ജികെവികെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും ആണ് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും.

TAGS: AERO INDIA
SUMMARY: Visitors for Aero India advised to travel in pass routes only

Savre Digital

Recent Posts

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…

18 minutes ago

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…

1 hour ago

കാസറഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…

2 hours ago

ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…

3 hours ago

ശാസ്ത്രസാഹിത്യ വേദി സംവാദം നാളെ

ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…

4 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

4 hours ago