തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. ആശുപത്രിയിൽ എത്തിക്കാൻ വെെകിയതോടെ രോഗി മരിച്ചു. ആദിവാസി യുവാവായ ബിനുവാണ് (44) മരിച്ചത്. ആംബുലൻസിന്റെ കാലപ്പഴക്കവും ഇൻഷുറൻസും തീർന്നെന്ന് ആരോപിച്ച് തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തിയാണ് പ്രതിഷേധിച്ചത്.
ബന്ധുക്കള്‍ പറഞ്ഞിട്ടും ആംബുലന്‍സ് വിടാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. അരമണിക്കൂറോളം വൈകിയാണ് ബിനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. രോഗിയുടെ അവസ്ഥ വിശദീകരിക്കാൻ വന്ന ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറിയതായാണ് റിപ്പോർട്ട്. പ്രതിഷേധം കഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബിനു മരിക്കുകയായിരുന്നു.
SUMMARY: Congress protests, blocks ambulance; patient dies
തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…
കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…
ഭോപ്പാൽ: മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. പൈലറ്റിനും മറ്റൊരാൾക്കും പരുക്കേറ്റു. റെഡ്വാർഡ്…
കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…
ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തവരെക്കെരെ സെക്കന്റ് ക്രോസില്‍…