Categories: TOP NEWS

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും വടക്കൻ കർണാടക ജില്ലകളിലെ മറ്റ് 14 മണ്ഡലങ്ങളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് 7നുമാണ് നടന്നത്. ഓരോ ലോക്സഭാ മണ്ഡലത്തിനും ഓരോ വോട്ടെണ്ണൽ കേന്ദ്രം വീതം അനുവദിച്ചിട്ടുണ്ട്. എന്ന, തുമകുരുവിൽ രണ്ടിടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക.

വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കുമെന്നും വൈകീട്ട് നാലോടെ അവസാനിക്കുമെന്നും കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പറഞ്ഞു. എല്ലായിടത്തും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരുൾപ്പെടെ 13,173 കൗണ്ടിംഗ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്ക് ആവശ്യമായ എല്ലാ പരിശീലനവും പൂർത്തിയായി. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും പ്രത്യേകം മുറികളിൽ എണ്ണും. ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളോടെ (കമ്പ്യൂട്ടറുകൾ, സിറോക്സ്, ഫാക്സ്, പ്രിൻ്ററുകൾ എന്നിവയോടൊപ്പം) മീഡിയ സെൻ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ബെംഗളൂരുവിൽ വോട്ടെണ്ണൽ നടക്കുന്ന മൗണ്ട് കാർമൽ കോളേജ്, എസ്എസ്എംആർവി കോളേജ്, സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂൾ, വിത്തൽ മല്യ റോഡ് എന്നിവിടങ്ങളിലായി 2,400-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരു സിറ്റി പോലീസ് യൂണിറ്റ് 1,524 ഓഫീസർമാരെയും 13 സായുധ സേന ഉദ്യോഗസ്ഥരെയും, നാല് ക്വിക്ക് റെസ്‌പോൺസ് ടീമുകളെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ നാനൂറിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ചൊവ്വാഴ്ച നഗരത്തിൽ വിന്യസിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി നഗരത്തിലെ 2,400-ലധികം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.

TAGS:KARNATAKA POLITICS, ELECTION
KEYWORDS: Vote counting for karnataka election tomorrow

Savre Digital

Recent Posts

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

19 minutes ago

ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം

ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…

30 minutes ago

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

2 hours ago

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

2 hours ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

2 hours ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

3 hours ago