LATEST NEWS

‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി; ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ ‘വോട്ടർ അധികാര്‍’ യാത്രയ്ക്ക് ഞായറാഴ്ച ബിഹാറിലെ സസാറാമില്‍ തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്നും രാജ്യമെമ്പാടും ആർഎസ്എസും ബിജെപിയും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും യാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസം ബോധന ചെയ്ത്‌ത് നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചും നിയമസഭാ തിരഞ്ഞെടുപ്പുകൾ മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ബിജെപി ആസൂത്രിതമായി മോഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകൾ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. എന്നാൽ വെറും നാല് മാസത്തിന് ശേഷം, ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടു പ്പിൽ തൂത്തുവാരി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടി പുതിയ വോട്ടർമാരെ ചേർത്തതായി ഞങ്ങൾ അ ന്വേഷിച്ചു കണ്ടെത്തി. അങ്ങനെയാണ് ബിജെപി വിജയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടത്തുന്ന പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ എൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ കമ്മിഷൻ നൽകുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് വാർത്താസമ്മേളനങ്ങളിലൂടെ കോൺഗ്രസ് തുറന്നുകാട്ടിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഞങ്ങൾ ഒരു പത്രസമ്മേളനം നടത്തി. അടുത്ത ദിവസം തന്നെ, ഒരു സത്യവാംഗ്‌മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് ആവശ്യ പ്പെട്ടു. എന്നാൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപി നേതാക്കളോട് അവർ അത് ആവശ്യപ്പെടുന്നില്ല. ഇത് ഏതു തരത്തിലുള്ള നിഷ്പക്ഷതയാണെന്നും രാഹുല്‍ ചോദിച്ചു.

ബിഹാറിൽ മാത്രമല്ല, ആസാമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു. ബിഹാറിലെ തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

സസാറാമിൽനിന്ന് ആരംഭിക്കുന്ന യാത്ര സെപ്റ്റംബർ ഒന്നിന് ബഹുജനറാലിയോടെ പാറ്റ്നയില്‍ സമാപിക്കും. പതിനാല് ദിവസങ്ങളിലധികം യാത്രയുടെ ഭാഗമായി രാഹുൽ ബിഹാറിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊര്‍ജം പകരാന്‍ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ഞായറാഴ്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും.
SUMMARY: ‘Voter Adhikar’ journey begins; Rahul Gandhi said that this is a war to protect the Constitution

NEWS DESK

Recent Posts

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

40 minutes ago

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…

1 hour ago

റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…

1 hour ago

സാഹിത്യ സംവാദം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ്  ഉദ്ഘാടനം…

2 hours ago

മഴ ശക്തം; ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…

2 hours ago

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

4 hours ago