പറ്റ്ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു. വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് സമാപന സമ്മേളനത്തില്‍ ലോകസഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സാധാരണക്കാരുടെ ജീവിതം മോദി ഭരണം ദുരിതത്തിലാക്കി. വോട്ട് മോഷണത്തിന്റെ അര്‍ത്ഥം അധികാരവും മോഷ്ടിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ട് നടന്നു. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. വോട്ട് മോഷണത്തില്‍ വൈകാതെ ഹൈഡ്രജന്‍ ബോംബ് പൊട്ടുമെന്നും വോട്ട് മോഷണത്തില്‍ കൂടുതല്‍ ഗൗരവമുള്ള കണ്ടെത്തലുകള്‍ വൈകാതെ പുറത്ത് വിടുമെന്നും രാഹുല്‍ പറഞ്ഞു.
മഹാറാലിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ഇന്ത്യകൂട്ടായ്‌മയുടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. കോൺഗ്രസ്, ആർജെഡി, സിപിഐ, സിപിഐ എംഎൽ, വികാസ്‌ശീൽ ഇൻസാൻ പാർടി പ്രവർത്തകരും റാലിയില്‍ പങ്കെടുത്തു. കഴിഞ്ഞ 17ന് സാസാറാമിൽ നിന്നും തുടങ്ങിയ യാത്ര 16 ദിവസംകൊണ്ട് 20 ജില്ലകളിൽ 1300 കിലോമീറ്റർ താണ്ടിയാണ് പറ്റ്നയിൽ സമാപിച്ചത്.
SUMMARY: Voter Adhikar Yatra concludes in Patna
തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…
കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു.…
ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…