LATEST NEWS

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെയാണ് കമ്മീഷൻ വീണ്ടും തെളിവ് ചോദിച്ചത്.

ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. രാഹുലിന്റെ വാർത്താസമേളനത്തിന് ശേഷം ആറ് ദിവസത്തിനുള്ളില്‍ ആറ് മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷൻ നല്‍കി.

മഹാദേവ് പുരയിലെ വിവരങ്ങള്‍ രാഹുല്‍ ശേഖരിച്ചത് ആറ് മാസം കൊണ്ടാണ്. പ്രതിപക്ഷം ആവർത്തിച്ച്‌ ചോദിച്ചിട്ടും നല്‍കാത്ത ഇലക്‌ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ ലഭ്യമാക്കിയതെന്നും കോണ്‍ഗ്രസ്‌ വക്താവ് പവൻ ഖേഡ പറഞ്ഞു.

SUMMARY: Voter list irregularities: Election Commission asks Rahul Gandhi for proof again

NEWS BUREAU

Recent Posts

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…

5 hours ago

കേരളസമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…

5 hours ago

ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കണ്ണൂർ: ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് പ്രാദേശിക നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലീ​ഗി​ന്‍റെ പാ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​മ​ർ ഫാ​റൂ​ഖ്…

6 hours ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…

7 hours ago

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

7 hours ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

8 hours ago