ബെംഗളൂരു: കർണാടകയിൽ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണം ഈമാസം അവസാനത്തോടെ ആരംഭിക്കും. ഇതിനുമുന്നോടിയായി ബിഎൽഒമാർക്ക് പരിശീലനം നൽകിത്തുടങ്ങി. അടുത്ത ആഴ്ചയോടെ ഇത് പൂർത്തിയാക്കും. വീടുകൾ കയറി വിവരങ്ങൾ ശേഖരിച്ച് ഇതിന്റെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിഷ്കരിക്കും. 58,000 ബിഎൽഒമാരെയാണ് വോട്ടർപട്ടിക പരിഷ്കരണത്തിനായി നിയോഗിച്ചിട്ടുണ്ട്.
വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ചതിനുശേഷം വീട്ടുകാരുടെ ഒപ്പും സ്വീകരിക്കും. അങ്കണവാടി-സ്കൂൾ അധ്യാപകർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരെയാണ് ബിഎൽഒമാരായി നിയോഗിച്ചിരിക്കുന്നത്. 2002-ലാണ് സംസ്ഥാനത്ത് ഇതിനുമുൻപ് വോട്ടർപ്പട്ടിക പരിഷ്കരണം നടത്തിയത്. അന്ന് 3.5 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 5.5 കോടി വോട്ടർമാരുണ്ട്.
SUMMARY: Voter list revision this month
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…