Categories: KERALATOP NEWS

വി.പി അനില്‍ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി

മലപ്പുറം: വി പി അനിലിനെ സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടി ഏക കണ്ഠമായാണ് അനിലിനെ തിരഞ്ഞെടുത്തത്. പാർട്ടി ജില്ല സെൻററില്‍ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു അനുകൂലമായത്.

നിലവിലെ സെക്രട്ടറി ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാല്‍ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. 11 പുതുമുഖങ്ങളാണ് 38 അംഗ ജില്ല കമ്മിറ്റിയിലുള്ളത്. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി.

പൊന്നാനിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തുള്ള പരസ്യ പ്രതിഷേധത്തെ തുടർന്ന് ജില്ല സെക്രട്ടേറിയേറ്റില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടിഎം സിദ്ധിഖിനെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി.

TAGS : CPM
SUMMARY : VP Anil CPM Malappuram district secretary

Savre Digital

Recent Posts

ശബരിമല സ്വര്‍ണ്ണ മോഷണം; സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…

17 minutes ago

കന്നഡ പഠന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ  നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…

39 minutes ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…

1 hour ago

മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനം; 20കാരൻ അറസ്റ്റില്‍

കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…

2 hours ago

നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടും

ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…

3 hours ago

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…

3 hours ago