LATEST NEWS

വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ യാത്രാമൊഴി; തലസ്ഥാനത്തേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍. വിവിധയിടങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തി വിഎസിന് അന്ത്യമൊപാചാരം അർപ്പിച്ചു. സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നും അനേകരാണ് ദര്‍ബാര്‍ഹാളിലേക്ക് എത്തിയത്.

ദര്‍ബാര്‍ഹാളിലേക്ക് വി.എസിന് അവസാനമായി അഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇപ്പോഴും കാത്തു നില്‍ക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് വി.എസ്. അച്യുതാനന്ദൻ വീണ്ടും സെക്രട്ടേറിയേറ്റിലേക്ക് എത്തുന്നത്. 2011 ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ വി.എസ്. അവസാനയാത്രയ്ക്കായിട്ടാണ് വീണ്ടും വന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അനേകരാണ് വി.എസിനോട് അവസാനമായി യാത്ര പറയുന്നതിനായി കനത്ത മഴയെ വരെ അതിജീവിച്ച്‌ എത്തുന്നത്.

ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലക്കമ്മറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിയോടെ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാരം. മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ നിന്നും രാവിലെ 9.30 യോടെയാണ് ദര്‍ബാര്‍ഹാളില്‍ എത്തിച്ചത്.

വി.എസിന്റെ വിയോഗ വിവരമറിഞ്ഞ് തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിലും എകെജി പഠന ഗവേഷണ കേന്ദ്രങ്ങളിലും ഇന്നലെ രാത്രി മുതല്‍ വലിയ ജനാവലിയാണ് മുതിര്‍ന്ന സഖാവിനെ ഒരുനോക്കു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴായിരുന്നു കഴിഞ്ഞദിവസം അന്ത്യമുണ്ടായത്.

SUMMARY: VS Achuthanandan bids farewell in tears

NEWS BUREAU

Recent Posts

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…

46 minutes ago

കളങ്കാവല്‍ 50 കോടി ക്ലബിലേക്ക്; നാലു ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…

1 hour ago

ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച്‌ ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…

2 hours ago

സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ ‘സുവര്‍ണ്ണലയ സംഗമം’ ജനുവരി 18 ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ സുവര്‍ണ്ണലയ സംഗമം ജനുവരി 18-ാം തീയതി ഷെട്ടിഹള്ളി ദൃശ്യ…

3 hours ago

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…

4 hours ago

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…

4 hours ago