LATEST NEWS

വിഎസിന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടു വളപ്പില്‍ നടക്കും.

വിഎസ് അച്യുതാനന്ദന്‍ മരിച്ച ശേഷം വാര്‍ത്തകള്‍ കാണിച്ചിരുന്നെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് വിഎസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാറുണ്ടായിരുന്നു. 2019ലാണ് അവസാനമായി വിഎസ് ആഴിക്കുട്ടിയെ കാണാനെത്തിയത്.

12 വര്‍ഷം മുമ്പ് മകള്‍ സുശീല മരിച്ചതിനെ തുടര്‍ന്ന് മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകുമാണ് ആഴിക്കുട്ടിയെ നോക്കിയത്. മറ്റ് രണ്ട് സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും നേരത്തെ അന്തരിച്ചിരുന്നു. പരേതനായ ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: വിശ്വംഭരന്‍, പരമേശ്വരന്‍.
SUMMARY: vs-achuthanandan-only-sister-azhikutty-passes-away

WEB DESK

Recent Posts

യെമൻ ജയിലിലെ നിമിഷപ്രിയയുടെ മോചനം; മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തില്‍ ചർച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര…

14 minutes ago

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട്: പല്ലൻ ചാത്തന്നൂരിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുന്റെ ആത്മഹത്യയിൽ നടപടി. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർക്കും ആരോപണവിധേയയായ…

56 minutes ago

നെന്മാറ സജിത വധക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച

പാലക്കാട്‌: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. പാലക്കാട് നാലാം അഡി.ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.…

56 minutes ago

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ കേസ്

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം…

2 hours ago

എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ

കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം…

2 hours ago

ഓണാഘോഷവും 11-ാംവാർഷികവും

ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര…

2 hours ago