KERALA

വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്‍റിലേറ്ററില്ലാതെ ശ്വസിക്കാം

തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ വി.എസ് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 നാണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ കെ. കൃഷ്ണൻകുട്ടി, മുതിർന്ന സി.പി.എം നേതാവ് പി.കെ ഗുരുദാസൻ തുടങ്ങിയവർ ആശുപത്രിയിലെത്തി വി.എസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
SUMMARAY: VS Achuthanandan’s health condition has improved, he can breathe without a ventilator

NEWS DESK

Recent Posts

കര്‍ണാടകയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…

2 hours ago

‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വാസവൻ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…

3 hours ago

ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…

3 hours ago

ചിക്കമഗളൂരുവിൽ 15കാരൻ തടാകത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…

4 hours ago

അപകീർത്തികേസിൽ ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…

4 hours ago

വാൻ ഹായ് കപ്പലിൽ വീണ്ടും തീപടരുന്നു,​ കപ്പലിലുള്ളത് 2500 ടണ്ണോളം എണ്ണ,​ ആശങ്ക

കൊച്ചി: കൊച്ചി തീരത്തിന് സമീപം ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ്…

4 hours ago