KERALA

വി.എസിന്റെ നിലയിൽ മാറ്റമില്ല; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് നേരിയ നിലയിൽ പ്രതികരിക്കുന്നു. എന്നാൽ ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. ഡയാലിസിസും തുടരുകയാണ്. തലച്ചോറിന്റെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ പ്രത്യേക മെഡിക്കൽ സംഘം വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ കക്ഷി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ മകൻ അരുൺകുമാറുമായി ആശയവിനിമയം നടത്തുന്നുണ്ട്.

ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.

SUMMARY: VS health status. Treatments including dialysis continue

NEWS DESK

Recent Posts

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരുക്ക്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…

50 minutes ago

മംഗളൂരുവിൽ ബസ് അപകടം: 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്ക്

മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…

52 minutes ago

സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില…

2 hours ago

വീണ്ടും കൂട്ടപ്പിരിച്ചുവിടലില്‍ മൈക്രോസോഫ്റ്റ്; ഒറ്റയടിക്ക് ജോലി നഷ്ടമാകുന്നത് 9000 ജീവനക്കാര്‍ക്ക്

ഡൽഹി: മൈക്രോസോഫ്റ്റ് വീണ്ടും വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. അടുത്തിടെ ടെക് മേഖലയെ പിടിച്ചുലച്ച പിരിച്ചുവിടല്‍ തരംഗത്തിന്റെ ഭാഗമായാണ് ഈ…

2 hours ago

ഓമനപ്പുഴ കൊലപാതകം: കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന…

3 hours ago

ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകൾ ചത്തു; വിഷം നൽകിയതെന്ന് സംശയം

മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…

4 hours ago