Categories: KERALATOP NEWS

വഖഫ് ഭേദഗതി; ബിൽ പാസാക്കിയതിനു പിന്നാലെ മുനമ്പത്ത് ആഹ്ളാദ പ്രകടനം

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ളാദ പ്രകടനം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മുനമ്പത്തെ ജനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ സമരപന്തലിലെ ടെലിവിഷനില്‍ സമരക്കാര്‍ ലൈവായി കണ്ടു. സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചു. സമരക്കാര്‍ വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി ഇന്ന് രാഷ്ട്രപതി ഭവന് കൈമാറും. പുതിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. 1995 ലെ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്.
<br>
TAGS : WAQF BOARD AMENDMENT BILL
SUMMARY : Waqf Amendment; After the bill was passed, Munambam celebrates with fireworks

Savre Digital

Recent Posts

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

1 minute ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

32 minutes ago

സ്വര്‍ണവിലിയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…

1 hour ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

2 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

3 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

3 hours ago