ബെംഗളൂരു: ബെംഗളൂരുവിലെ ഫുട്‌വെയർ ഷോറൂമിന് സമീപം യുവതിയെ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ആക്രമിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്. യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റാപ്പിഡോ ബൈക്ക് ഡ്രൈവര്‍ സുഹാസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായാത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ പലതും വ്യാജമാണെന്നും യുവതിയാണ് ആദ്യം തന്നെ ആക്രമിച്ചതെന്നും റാപ്പിഡോ ഡ്രൈവര്‍ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് യുവാവ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ജയനഗറില ജ്വല്ലറി ജീവനക്കാരിയായ യുവതിയാണ് പരാതിക്കാരി. ശനിയാഴ്ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ യുവതി നിലത്ത് വീണു. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും സ്ത്രീ വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. ബൈക്ക് യാത്രികൻ സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ സ്ത്രീയെയും ബൈക്ക് ഓടിച്ചിരുന്നയാളെയും ജയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ അശ്രദ്ധമായി വാഹനമോടിച്ചെന്നും സിഗ്നലുകൾ ലംഘിച്ചെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർ തന്നെ മർദ്ദിച്ചതെന്നും യുവതി പറഞ്ഞു.
അതേസമയം ബൈക്കില്‍ കയറിയപ്പോള്‍ മുതല്‍ യുവതി നിര്‍ത്താതെ പരാതികള്‍ പറയുകയായിരുന്നുവെന്നും യുവതിയെ വേഗം ഓഫീസില്‍ എത്തിക്കാനായി താന്‍ കുറുക്കുവഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. ട്രാഫിക് ഒഴിവാക്കാന്‍ സ്ഥിരമായി താന്‍ ഈ വഴി യാത്രകാരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തവണ ബൈക്കിനെ ബ്ലോക്ക് ചെയ്ത് ഒരു കാര്‍ മുന്നില്‍ വന്നുപ്പെട്ടു. അതിനാല്‍ യുവതിയുടെ ഓഫീസിലെത്താന്‍ വെറും നൂറ് മീറ്റര്‍ മാത്രം ഉള്ള ഒരിടത്ത് വണ്ടി നിര്‍ത്തി. പിന്നാലെയാണ് യുവതി ഡ്രൈവറോട് കയര്‍ത്ത് വാഹനത്തിന് മുന്നിലേക്ക് വന്നത്. തുടർന്ന് എവിടെ നിന്നാണ് ഡ്രൈവിംഗ് പഠിച്ചതെന്നും എന്തിനാണ് ഇവിടെ വാഹനം നിര്‍ത്തിയതെന്നും ചോദിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ പറയുന്ന പോലെ താനും യുവതിയെ മര്‍ദിച്ചുവെന്ന് യുവാവ് സമ്മതിച്ചു. പക്ഷെ തന്നെ തുടര്‍ച്ചയായി മര്‍ദിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നാണ് ഡ്രൈവറുടെ വാദം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.
SUMMARY: Was the Rapido driver the first to hit her? Twist in the woman’s complaint
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…