ബെംഗളൂരു : കനത്തമഴയിൽ കപില നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നഞ്ചൻകോട് ഹൈവേയിൽ വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. മല്ലനമൂലെ മഠത്തിന് സമീപത്താണ് റോഡിലും പരിസര പ്രദേശങ്ങളിലുമടക്കം വെള്ളംപൊങ്ങിയത്. വ്യാഴാഴ്ച രാത്രി 11 മുതലാണ് ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടത്.
മൈസൂരുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അടകനഹള്ളി വ്യവസായ മേഖലയിൽനിന്ന് തിരിഞ്ഞ് ഹെജ്ജിജെ പാലംവഴിയാണ് ഗുണ്ടൽപേട്ടിലേക്കു പോകുന്നത്. കനത്തമഴയും കപില നദി കരകവിഞ്ഞതും കാരണം നഞ്ചൻകോട് ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. പല സ്ഥലങ്ങളിലും നാലടിയിലേറെ പൊക്കത്തിൽ വെള്ളം കയറിയിരുന്നു.
<BR>
TAGS : MYSURU
SUMMARY : Water pond on Nanchankod road; Vehicles were diverted
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…