ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ ‘ഐക്കണ്‍ ഓഫ് ദ സീസി’ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ ഭാഗമായ ട്യൂബുലാർ സ്ലൈഡിലെ വലിയ കുഴലിൽ ഘടിപ്പിച്ച ​അക്രിലിക് ഗ്ലാസ് പാനലാണ് പൊട്ടി വെള്ളം താഴേക്ക് കുത്തിയൊഴുകിയത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കപ്പലിലുള്ള മറ്റു യാ​ത്രക്കാർ ഒച്ചവെക്കുന്നതും സ്ലൈഡ് നി​ർത്തിവെക്കാൻ പറയുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. വാട്ടർ സ്ലൈഡ് നിർത്തിയതായും അന്വേഷിക്കുമെന്നും അറിയിച്ചു. പരുക്കേറ്റയാൾ ആരാണെന്നോ ഏത് രാജ്യക്കാരനെന്നോ പുറത്തുവിട്ടിട്ടില്ല, നിലവിൽ അയാൾ ആരോഗ്യവാനാണെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സമൂഹമാധ്യമങ്ങളിൽ വി​ഡിയോ വൈറലാവുകയാണ്. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന കൊടുക്കുന്ന ഇത്ര വലിയ കപ്പലിലാണോ ഈ സംഭവം എന്നുപറയുന്നവരും കുറവല്ല. കുഴലിലൂ​ടെ കടന്നുപോയ മുതിർന്ന അതിഥിക്ക് ഉണ്ടായ ചെറിയ പരിക്കുകൾക്ക് ചികിത്സ നൽകിയതായും പേടിക്കാനൊന്നുമില്ലെന്നും റോയൽകരീബിയൻ വക്താവ് അറിയിച്ചു.

ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ ‘ഐക്കണ്‍ ഓഫ് ദ സീസ്’ ഫ്‌ലോറിഡയിലെ മയാമിയില്‍നിന്ന് 2024 ജനുവരിയിലാണ് കന്നിയാത്ര തുടങ്ങിയത്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 2350 ജീവനക്കാരാണ് കപ്പലിലുള്ളത്.

ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ തുടങ്ങിയവ കപ്പലിലുണ്ട്.

SUMMARY: Water slide on world’s largest cruise ship collapses, one injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ജൂഡോയില്‍ കപില്‍ പര്‍മറിന് വെങ്കലം

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ....

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ദുബൈയിലെ ഏജൻസികളില്‍ നിന്ന് വിവരങ്ങള്‍ തേടാൻ ഇ.ഡി

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ദുബായില്‍...

മാസപ്പടിക്കേസില്‍ കേസില്‍ സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടില്‍ പരസ്യവിമര്‍ശനവുമായി കെകെ രമ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാല്...

കെ.എസ്.യു ആക്രമണ കേസ്; മുൻമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലെത്തി മൊഴിയെടുത്ത് എസ്.ഐ.ടി

പത്തനംതിട്ട: കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍...

Related Articles

Popular Categories