ടാങ്കർ ലോറി ഇരുചക്ര വാഹനത്തിലിടിച്ച് മോഡലിന് ദാരുണാന്ത്യം. മുംബൈ മലാഡ് നിവാസിയായ ശിവാനി സിംഗ് (25)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിൽ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ ശിവാനി ടാങ്കറിൻ്റെ ചക്രത്തിനടിയിലാവുകയായിരുന്നു. സുഹൃത്ത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉടൻ തന്നെ ശിവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സുഹൃത്ത് പരുക്കുകളോടെ രക്ഷപ്പെട്ടു.
ടാങ്കർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ. അപകടമുണ്ടായ ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ പിടികൂടാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
<BR>
TAGS : ACCIDENT
SUMMARY : Water tanker hits tragic end for young model
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…