ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: വാട്ടർ ടാങ്കർ ലോറി റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. വൈറ്റ്ഫീൽഡ്. ദൊമ്മസാന്ദ്രയ്ക്ക് സമീപമാണ് അപകടം. അമിതവേഗതയിൽ എത്തിയ വാട്ടർ ടാങ്കർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. ദൊമ്മസാന്ദ്രയിൽ നിന്ന് വർത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്.

മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. സംഭവത്തിൽ ഡ്രൈവർക്കും കാൽനടയാത്രക്കാരനും പരുക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Water tanker overturns in road, leaving two injured

Savre Digital

Recent Posts

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

1 hour ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

2 hours ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

2 hours ago

എസ് നവീന് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം

ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്ക‌ാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…

3 hours ago

പാലക്കാട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…

3 hours ago

മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…

4 hours ago