ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ലിറ്ററിന് ഒരു പൈസ വീതം വർധന പരിഗണനയിലുണ്ടെന്നും, ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഡബ്ല്യൂഎസ്എസ്ബിയുടെ സാമ്പത്തിക പരിമിതികൾ കാരണം നിരക്ക് വർധന അനിവാര്യമാണെന്ന് ശിവകുമാർ പറഞ്ഞു.

താരിഫ് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ല. എന്നാൽ, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് നിരക്ക് വർധന കുറയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ച് ബിഡബ്ല്യൂഎസ്എസ്ബി സംസ്ഥാന സർക്കാരിന് അടുത്തിടെ റിപ്പോർട്ട്‌ കൈമാറിയിരുന്നു. വർധിച്ചുവരുന്ന ചിലവുകൾ കാരണമുള്ള സാമ്പത്തിക നഷ്ടം നികത്താൻ യുണിറ്റിന് 7-8 പൈസ വരെ വർധന വരുത്താനാണ് ബിഡബ്ല്യൂഎസ്എസ്ബി ശുപാർശ ചെയ്തത്.

ബജറ്റ് സമ്മേളനത്തിന് മുമ്പായി നിരക്ക് വർധന അന്തിമമാക്കാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. ജല ഉപഭോഗം കൃത്യമായി അളക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 2014 മുതൽ ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഇത് ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് നഷ്ടം ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: BENGALURU | PRICE HIKE
SUMMARY: Water tariff in Bengaluru to be hiked

Savre Digital

Recent Posts

കേരളത്തിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…

2 minutes ago

കാസറഗോഡ് യുവാവിന് നാടൻ തോക്കിൽ നിന്ന് വെടിയേറ്റു

കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…

28 minutes ago

ക്രിസ്മസിന് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന; വിറ്റത് 333 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…

1 hour ago

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…

3 hours ago

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

4 hours ago