ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ച് ബിഡബ്ല്യൂഎസ്എസ്ബി. ലിറ്ററിന് ഒരു പൈസ വരെയാണ് വർധന. 11 വർഷത്തിനു ശേഷമാണ് നഗരത്തിൽ ജലനിരക്ക് വർധിപ്പിക്കുന്നത്. ഏപ്രിൽ പത്ത് മുതൽ വർധന പ്രാബല്യത്തിൽ വരും. ഉപഭോക്താക്കളിൽ നിന്നും മെയ് മാസത്തെ ബില്ലിൽ പുതുക്കിയ നിരക്ക് ഈടാക്കും.
ഗാർഹിക ഉപയോക്താക്കൾക്ക് 8,000 ലിറ്റർ വരെയുള്ള ഉപഭോഗത്തിന് ലിറ്ററിന് 0.15 പൈസയാണ് വർധിപ്പിച്ചത്. ഒരു ലക്ഷം ലിറ്റർ വരെയുള്ള ഉപയോഗത്തിന് ഒരു പൈസയാണ് വർധന. 2 ലക്ഷം ലിറ്റർ വരെ ഉപയോഗിക്കുന്ന ഉപയോക്താക്കളിൽ നിന്ന് 0.30 പൈസ അധികമായി ഈടാക്കും. ഉപഭോഗത്തിന്റെ അളവ് അനുസരിച്ച് ലിറ്ററിന് 1 പൈസയായി വരെ വർധിചേക്കും. വ്യാവസായിക, ബൾക്ക് ആവശ്യങ്ങൾക്ക് ലിറ്ററിന് 0.90 പൈസ മുതൽ 1.90 പൈസ വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ സന്തുലിതമാക്കുകയാണ് നിരക്ക് വർധനയുടെ ലക്ഷ്യമെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹർ പറഞ്ഞു.
TAGS: BENGALURU | PRICE HIKE
SUMMARY: Water tariff revised in Bengaluru
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…