വയനാട്: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിൻ്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.
റോഡ് മാർഗം ബെംഗളൂരുവില്‍ നിന്നാണ് സാമഗ്രികള്‍ എത്തിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം നിർമിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയ്യാറാകും. ഇതോടെ രക്ഷാപ്രവർത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങള്‍ക്കും ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കും. 500 ലധികം സൈനികർ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെടുന്നുണ്ട്.
TAGS : WAYANAD LANDSLIDE | BRIDGE | ARMY
SUMMARY : Wayanad Bailey Bridge construction in final stage
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…
കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി…
ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…
മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…