ചേലക്കര/വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിംഗ് നടന്നപ്പോൾ വയനാട്ടിൽ കുത്തനെ കുറഞ്ഞു. വൈകിട്ട് 6.40വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ 72.51 ശതമാനമാണ് പോളിംഗ്. 1,54,535 പേർ വോട്ട് ചെയ്‌തു. സ്‌ത്രീകളാണ് കൂടുതലും വോട്ട് ചെയ്‌തത്, 82,540. പുരുഷന്മാർ 71,994 പേരാണ്. ഒരു ട്രാൻസ്‌ജെൻഡറും വോട്ട് ചെയ്‌തു.
വയനാട്ടിൽ ഗ്രാമപ്രദേശങ്ങളിൽ രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരപ്രദേശങ്ങളിൽ തിരക്ക് കുറവായിരുന്നു. സ്ഥാനാർത്ഥികളായ പ്രിയങ്കഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി. ചേലക്കരയിൽ യു.ആർ. പ്രദീപ്, കെ. ബാലകൃഷ്ണൻ, രമ്യ ഹരിദാസ് എന്നിവരും ബൂത്ത് സന്ദർശനം നടത്തി. കൽപ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്.
<br>
TAGS : BY ELECTION
SUMMARY : Wayanad, Chelakara polling time is over
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി ഇരുപതോളം പേർക്ക് പരിക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരിക്കേറ്റ ചിലരുടെ…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…