Categories: LATEST NEWS

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അപ്പച്ചൻ പാർട്ടിയെ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ ഐസക്കിന് താൽകാലിക ചുമതല നൽകാനാണ് തീരുമാനം.

മുള്ളൻകൊല്ലിയിലെ അടക്കമുള്ള വിഷയങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ‍ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെ.കെ ​ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

താൽകാലിക ചുമതല നല്‍കിയ ടി.ജെ ഐസക്ക് എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലറും 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനുമാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ശക്തമായ പിന്തുണയുള്ള നേതാവ് കൂടിയാണ് ഐസക്. ടി സിദ്ധീഖ് എംഎൽഎയുടെ പിന്തുണയും ഐസക്കിനുണ്ട്. കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്‍റെ പേരും അധ്യക്ഷ സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.

SUMMARY: Wayanad DCC President ND Appachan resigns

NEWS DESK

Recent Posts

ശബരിമല സ്വര്‍ണ്ണ മോഷണം; സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…

27 minutes ago

കന്നഡ പഠന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ  നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…

50 minutes ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…

2 hours ago

മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനം; 20കാരൻ അറസ്റ്റില്‍

കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…

2 hours ago

നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടും

ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…

3 hours ago

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…

3 hours ago