തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാൻ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നല്‍കുക. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് ഈ സഹായം.
ദുരന്തത്തില്‍ മാതാപിതാക്കളില്‍ 2 പേരെയും നഷ്ടപ്പെട്ട 7 കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപയും അനുവദിക്കും. 18 വയസ്സ് വരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലായിരിക്കും തുക കൈമാറുക. ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകര്‍ത്താവിന് എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ 26.56 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
TAGS : WAYANAD LANDSLIDE
SUMMARY : Wayanad disaster: Rs 10 lakh for children who lost their parents
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…