വയനാട്: മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം നടത്തിയ സൈനികരില്‍ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റില്‍ യാത്രയയപ്പ് നല്‍കി. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ അംഗങ്ങള്‍ പോകുന്നതില്‍ വേദനയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിതരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. വാടക വീടുകളുടെ ലിസ്റ്റ് നാളെ ലഭ്യമാവും. ഒഴിഞ്ഞ് കിടക്കുന്ന വീടും ഫ്ലാറ്റുകളും സ്വകാര്യ വ്യക്തികള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍ നടക്കും. ആർക്കും വന്ന് തിരച്ചില്‍ നടത്താമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സണ്‍റൈസ് വാലിയിലെ ഇന്നത്തെ തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥ കാരണം വൈകിയാണ് തിരച്ചില്‍ തുടങ്ങിയത്. ദുരന്തത്തില്‍ 413 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
TAGS : WAYANAD LANDSLIDE | ARMY
SUMMARY : The rescue mission lasted for ten days: Minister Riaz saluted the army
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…