വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 156 ആയി. ദുരന്തത്തിൽ മരിച്ച 129 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ അതിവേഗം വിട്ടു നൽകാൻ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്കാരത്തിന് സാഹായത്തിനായി സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പരുക്കേറ്റ 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൽപറ്റ ജനറൽ ആശുപത്രിയിൽ 15 പേരും വിംസ് മെഡിക്കൽ കോളജിൽ 106 പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ 27 പേരും ചികിത്സയിലുണ്ട്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുന്നത്.
ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പുനരാരംഭിച്ചത്. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പോലീസും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്ന് റിപോര്‍ട്ടുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുകയാണ് സേനയുടെ പ്രധാന ദൗത്യം. സന്നദ്ധപ്രവര്‍ത്തകരും സഹായത്തിനുണ്ട്.
484 പേരെ ഇന്നലെ രക്ഷിക്കാൻ പറ്റിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ സംവിധാനം ഏകോപനത്തോടെയാണ് പോകുന്നത്. മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളും തൊട്ടടുത്ത ജില്ലയിലെ ജനങ്ങളുമടക്കം എല്ലാ നിലയിലും ഇടപെടുകയാണ്. ഞങ്ങളുടെ ജീവൻ പോയാലും വേണ്ടില്ല, ഇടപെടാൻ തയ്യാറാണ് എന്ന നിലയിലാണ് അവർ പ്രവർത്തിക്കുന്നത്. വാക്കുകൾകൊണ്ട് വിവരിക്കുന്നതിന് അപ്പുറമാണ് ഇത്. കേരളത്തിന്റേതായ പ്രത്യേകതയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
<BR>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Wayanad landslide death toll rises to 156; The search was started under the leadership of the army
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…